Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: തൃശൂരില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് കെഎസ്‌യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. നിഹാല്‍ റഹ്മാന്‍, അഹ്സാന്‍ ഷെയ്ഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ദേശീയ ജനറല്‍ സെക്രട്ടറിയോട് യോഗത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരാണ്.