പോളണ്ടിൽ പന്ത് തട്ടാനൊരുങ്ങി മലയാറ്റൂരിലെ രണ്ട് കൊച്ചുമിടുക്കർ

സോക്കോളിക്ക് കപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ടീമംഗങ്ങളായാണ് ഡാനിലും ലിയോണും കളത്തിലിറങ്ങുക

Update: 2024-04-22 02:16 GMT

കൊച്ചി: മലയാറ്റൂരിൽ നിന്നുള്ള രണ്ട് കൊച്ചുമിടുക്കർ ഇത്തവണത്തെ ഇന്റർനാഷണൽ ക്ലബ്ബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പന്ത് തട്ടും. ജിനോസ് ഫുട്ബോൾ അക്കാദമിയിലെ ഡാനിൽ കെ ഷിജുവിനും ലിയോൺ ഷിനോജിനുമാണ് ഇന്റർനാഷണൽ ക്ലബ് ഫുട്ബോളിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്.

ഇന്റർനാഷണൽ ക്ലബ്ബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പായ സോക്കോളിക്ക് കപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ടീമംഗങ്ങളായാണ് ഡാനിലും ലിയോണും കളത്തിലിറങ്ങുക. അണ്ടർ 10 വിഭാഗത്തിലാണ് മത്സരം. യൂറോപ്യൻ ക്ലബ്ബുകളായ ബാഴ്‌സലോണ, ജുവന്റസ്, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾ പോരാട്ടത്തിൽ അണിനിരക്കും. ജൂണിൽ പോളണ്ടിൽ വെച്ചാണ് മത്സരം നടക്കുക.

Advertising
Advertising

സ്‌പോർട്‌സ് ഹൂഡ് അക്കാദമിയുടെ കീഴിൽ പരിശീലനത്തിലാണ് ഇരുവരും. അമൽ ആണ് മുഖ്യ പരിശീലകൻ. മലയാറ്റൂർ സ്വദേശി ഷിജുവിന്റെയും ജിഷയുടേയും മകനാണ് ഡാനിൽ. മലയാറ്റൂർ സെന്റ്മേരീസ് എൽ.പി സ്‌കൂളിൽ 4 ആം ക്ലാസ് വിദ്യാർഥിയാണ്. നടുവട്ടം സ്വദേശി ഷിനോജിന്റേയും റിന്റിയുടേയും മകനാണ് ലിയോൺ. കിടങ്ങൂർ ഓക്സീലിയം സ്‌കൂളിൽ നാലാം ക്ലാസിലാണ് ലിയോൺ പഠിക്കുന്നത്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News