അട്ടപ്പാടിയിൽ യുവാവിനെ തല്ലിക്കൊന്ന കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ്‌ പൊലീസ് പറയുന്നത്

Update: 2022-07-01 09:24 GMT
Advertising

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അട്ടപ്പാടി നരസിമുക്കിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറാ(22)ണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി വിനായകന് മർദനമേറ്റിരുന്നു.

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ്‌ പൊലീസ് പറയുന്നത്. വിനായകൻ കുറച്ചുനാളായി അട്ടപ്പാടിയിലാണ് താമസം. തോക്ക് വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇയാൾ നാല് പേരിൽ നിന്നായി പണം വാങ്ങിയിരുന്നു. നന്ദകിഷോറാണ് ഇടനിലക്കാരനായി നിന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തോക്ക് നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെ നാല് പേരും ചേർന്ന് രണ്ട് യുവാക്കളെയും വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. നന്ദകിഷോർ മർദനത്തെ തുടർന്ന് മരിച്ചു. വിനായകൻ പരിക്കുകളോടെ ചികിത്സയിലാണ്.

Two people arrested in case of beating youth to death in Attapadi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News