ആലുവയിൽ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
ഇന്നലെ രാത്രിയാണ് ബീഹാർ സ്വദേശിനിയുടെ കുട്ടിയെ തട്ടികൊണ്ടുപോയത്
Update: 2025-02-15 16:19 GMT
എറണാകുളം: ആലുവയിൽ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ റിങ്കി, റാഷിദുൽ ഹഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ബീഹാർ സ്വദേശിനിയുടെ കുട്ടിയെ തട്ടികൊണ്ടുപോയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒപ്പം പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.