ആലുവയിൽ മുദ്രപ്പത്രം വാങ്ങാൻ കാത്തുനിന്ന രണ്ട് പേർ കുഴഞ്ഞു വീണു

മുദ്രപ്പത്ര വിൽപ്പന ഇ-സ്റ്റാമ്പിലൂടെ ആക്കിയതോടെയാണ് മുദ്രപ്പത്രം വാങ്ങാൻ എത്തുന്നവർ മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിൽക്കേണ്ടി വരുന്നത്

Update: 2025-01-21 13:06 GMT

കൊച്ചി: മുദ്രപ്പത്രം വാങ്ങാൻ കാത്തു നിന്ന രണ്ട് പേർ കുഴഞ്ഞു വീണു. ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിന് അടുത്തുള്ള വെണ്ടർ ഓഫീസിന് മുന്നിൽ ആറ് മണിക്കൂറോളം വരിനിന്ന ഒരു സ്ത്രീയടക്കം രണ്ട് പേരാണ് കുഴഞ്ഞ് വീണത്.

മുദ്രപ്പത്ര വിൽപ്പന ഇ-സ്റ്റാമ്പിലൂടെ ആക്കിയതോടെയാണ് മുദ്രപ്പത്രം വാങ്ങാൻ എത്തുന്നവർ മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിൽക്കേണ്ടി വരുന്നത്.

രാവിലെ ഏഴ് മണി മുതൽ തന്നെ മുദ്രപ്പത്രം വാങ്ങാൻ കാത്തു നിൽക്കുന്നവർക്ക് ഉച്ചയോടെയാണ് പത്രം ലഭിക്കുന്നത്. ഇ-സ്റ്റാമ്പാക്കിയതോടെ വിവരങ്ങളെല്ലാം ഓൺലൈനായി രേഖപ്പെടുത്തി ഒടിപി ലഭിച്ച് മുദ്രപ്പത്രം അച്ചടിച്ച് വാങ്ങുവാൻ ഏറെ സമയമെടുക്കുന്നതായാണ് പരാതി. 

പലരും മണിക്കൂറുകൾ ക്യൂ നിന്ന് കൗണ്ടറിൽ എത്തുമ്പോഴാണ് പുതിയ രീതിയെ കുറിച്ചറിയുന്നത്. ഒടിപി വേണ്ടതിനാൽ മൊബൈൽ ഇല്ലാതെ മുദ്രപ്പത്രം വാങ്ങാനെത്തുന്ന വിദ്യാർത്ഥികളും പ്രായമായവരും വലയുന്നു. ഇ-സ്റ്റാമ്പായപ്പോൾ സാങ്കേതികത്വം കൂടിയതോടെ ലൈസൻസുള്ള വെണ്ടർമാർ പലരും സ്റ്റാമ്പ് വിൽപനക്ക് തയ്യാറാകുന്നില്ലെന്നാക്ഷേപവുമുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News