'കഞ്ചാവ് ഉപയോഗം കണ്ടില്ല'; യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിൽ രണ്ടുസാക്ഷികൾ മൊഴിമാറ്റി
എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിലാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്
Update: 2025-03-03 05:43 GMT
ആലപ്പുഴ: യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ടുസാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് സാക്ഷികൾ മൊഴിമാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിലാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. കേസിൽ അന്വേഷണ റിപ്പോർട്ട് എക്‌സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.