കൂടരഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി
ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് ജയിംസ് പരാതിയിൽ പറയുന്നത്
Update: 2025-12-10 05:22 GMT
കോഴിക്കോട്: കൂടരഞ്ഞിയില്‍ സ്ഥാനാർഥിക്ക് അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ എട്ടാംവാർഡ് യുഡിഎഫ് സ്ഥാനാർഥിയായ ജെയിംസ് വേളശ്ശേരിക്കാണ് ഇന്നലെ രാത്രി അജ്ഞാതരുടെ അക്രമത്തിൽ പരിക്കേറ്റത്.
മുഖത്തും കൈക്കുമാണ് പരിക്കേറ്റത് .മീറ്റിംഗ് കഴിഞ്ഞ് മാങ്കയത്തെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കാത്തിരുന്ന ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചത് എന്നാണ് ജയിംസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.