നിലപാട് കടുപ്പിച്ച് ലീഗ്; കണ്ണൂർ കോർപ്പറേഷനിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി

കെ.സുധാകരന്‍ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല

Update: 2025-11-14 03:37 GMT
Editor : Lissy P | By : Web Desk

representative image

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ച വഴിമുട്ടി. കെ. സുധാകരൻ ഇടപെട്ടിട്ടും പ്രശ്ന പരിഹാരം ആയില്ല. സീറ്റ് ചർച്ചയുമായി സഹകരിക്കേണ്ടെന്നാണ് മുസ്‍ലിം ലീഗിന്റെ നിലപാട്.ഇന്നത്തെ യുഡിഎഫ് യോഗത്തിലും ലീഗ് പങ്കെടുക്കില്ല. വാരം, വെത്തിലപ്പള്ളി ഡിവിഷനുകൾ ലഭിക്കാതെ സഹകരിക്കാൻ ആകില്ലെന്നാണ് ലീഗിന്റെ തീരുമാനം.

ഇന്നലെ ഉച്ചയോട് കൂടി സുധാകരന്‍ മുസ്‍ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ജില്ലാ കോൺഗ്രസ് നേതൃത്വം ഇതിൽ ഉടക്കി നിൽക്കുകയാണ്.ഒരു കാരണവശാലും വാരവും വെത്തിലപ്പള്ളിയും ലീഗിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.വലിയല്ലൂർ ഉൾപ്പടെയുള്ള മുസ്‍ലിം ലീഗിന്റെ മൂന്ന് സിറ്റിങ് സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടും കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ല.അതോടെയാണ് ലീഗ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും സഹകരിക്കേണ്ടെന്ന നിലപാടിലാണ് ലീഗ്. യുഡിഎഫിന്‍റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും ലീഗ് തീരുമാനമെടുത്തിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News