നവകേരള സദസിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകരെ തടങ്കലിലാക്കുന്നു, ഇദ്ദേഹമെന്താ രാജാവാണോ? വി.ഡി സതീശൻ

''സി.പി.എം ക്രിമിനലുകളും പൊലീസും നിയമം കയ്യിലെടുക്കുന്നു. കറുത്ത വസ്ത്രം ധരിച്ച അയപ്പന്മാരെ പോലും അറസ്റ്റ് ചെയ്യുന്നു''

Update: 2023-11-27 07:12 GMT

കൊച്ചി: നവകേരള സദസിന്റെ അശ്ലീല കെട്ടുകാഴ്ചയുടെ പേരിൽ യു.ഡി.എഫ് പ്രവർത്തകരെ തടങ്കലിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സി.പി.എം ക്രിമിനലുകളും പൊലീസും നിയമം കയ്യിലെടുക്കുന്നു. കറുത്ത വസ്ത്രം ധരിച്ച അയപ്പന്മാരെ പോലും അറസ്റ്റ് ചെയ്യുന്നുവെന്നും കരിങ്കൊടി കാണിച്ച പ്രവർത്തകനെ ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും വി.ഡി സതീശൻ ആരോപിച്ചു. 

‘‘രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചിട്ടാണ് കുറേ പൊലീസ് ഉദ്യോഗസ്ഥരും കുറേ ക്രിമിനലുകളും ഇറങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നത്. ഇദ്ദേഹമെന്താ രാജാവാണോ? രാജാവ് എഴുന്നള്ളുമ്പോൾ എല്ലാവരെയും കരുതൽ തടങ്കലിലാക്കാൻ. കേരളത്തിൽ ഇതിനുമുൻപ് കേട്ടുകേൾവിയില്ലല്ലോ? വല്ലകാലത്തും ഒറ്റപ്പെട്ടു നടന്നിരുന്ന സംഭവമാണ്- സതീശന്‍ പറഞ്ഞു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News