വീട്ടിൽ പോയില്ല; സഖാവിനെ കാണാൻ സൗദിയിൽ നിന്നും നേരെ വി.എസിന്റെ വീട്ടിലേക്കെത്തി ഉസ്മാൻ

രണ്ട് ദിവസം മുമ്പ് സൗദിയിൽ നിന്ന് എക്സിറ്റ് ലഭിച്ച ഉസ്മാൻ മരണവാർത്ത അറിഞ്ഞതോടെ വീട്ടിലേക്ക് പോകാതെ നേരെ വിഎസിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു

Update: 2025-07-23 02:09 GMT

ആലപ്പുഴ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരവും കൊല്ലവും കടന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ മഴ അവഗണിച്ചും പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചെത്തിയത് വൻജനക്കൂട്ടം. വി.എസിന്റെ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടത് പത്ത് മണിക്കൂറെടുത്ത്.

വീട്ടിലേക്ക് പോകാതെ പ്രിയ സഖാവിനെ അവസാനമായി കാണാൻ സൗദിയിൽ നിന്ന് നേരെ വിഎസിന്റെ വീട്ടിലേക്കെത്തിയിരിക്കുകയാണ് ഉസ്മാൻ. രണ്ട് ദിവസം മുമ്പ് സൗദിയിൽ നിന്ന് എക്സിറ്റ് ലഭിച്ച ഉസ്മാൻ മരണവാർത്ത അറിഞ്ഞതോടെ വീട്ടിലേക്ക് പോകാതെ നേരെ വിഎസിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. 'ചെറുപ്പത്തിൽ എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളർന്നു വരുമ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണമെന്ന് മാതൃകയാക്കിയ സഖാവാണ് വി.എസ്.' ഉസ്മാൻ മീഡിയ വണിനോട് പറഞ്ഞു.

Advertising
Advertising

കേരളത്തിന്റ തെരുവീഥികളില്‍ മുദ്രാവാക്യങ്ങളാൽ അഭിസംബോധന ചെയ്യപ്പെട്ട നേതാവാണ് വിഎസ് അച്യുദാനന്ദൻ. അന്ത്യയാത്രയിലും വിഎസിന് മാത്രം അവകാശപ്പെട്ട മുദ്രാവാക്യ വിളികളോടെയാണ് ഒരുനോക്ക് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ സാഖാക്കളെത്തിയത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിലും, തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലും, സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും, ആലപ്പുഴയിലേക്കുള്ള വിലാപയാത്രയിലും ആ മുദ്രാവാക്രത്തിന്റെ ശൗര്യം ഇരിച്ചുകയറി.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News