സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു, ശബരിമലയെ മുന്‍നിര്‍ത്തി മുതലെടുപ്പിന് നീക്കം: വി.ഡി സതീശന്‍

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം

Update: 2025-09-03 05:39 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം. ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോ എന്ന് പറയുന്നത് അപ്രസക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ കാപട്യത്തെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നത്. ആചാര ലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാര്‍.

സര്‍ക്കാരിന്റെ കാപട്യം തുറന്ന് കാണിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ടെന്നും ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ നാല് വര്‍ഷമായിട്ടും പിന്‍വലിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Advertising
Advertising

'ആചാര ലംഘനം നടത്താന്‍ അവസരം നല്‍കിയ സത്യവാങ് മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ? ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കുമോ?

തെരഞ്ഞെടുപ്പ അടുത്തപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നു. സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ട് ഞങ്ങളെ ക്ഷണിച്ചാല്‍ മതി.

എന്റെ അനുവാദത്തോടെയല്ല സംഘാടക സമിതിയില്‍ പേര് വെച്ചത്. ഞാനറിയാതെ കത്ത് നല്‍കി മടങ്ങി. നാമജപ ഘോഷയാത്ര നടത്തിയവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് നാല് വര്‍ഷമായി.

എന്നിട്ട് നടപടി എടുത്തില്ല. അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ കാപട്യത്തെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്,' വി.ഡി സതീശന്‍ പറഞ്ഞു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News