ഹര്‍ത്താല്‍ സംസ്കാരം വളര്‍ത്തരുത്; മുഖ്യമന്ത്രിയോട് വി. മുരളീധരന്‍

ലോകം മുഴുവന്‍ ടൂറിസം ദിനത്തെ ആഘോഷമാക്കുമ്പോള്‍ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഹര്‍ത്താല്‍ ആഘോഷിക്കുകയാണെന്ന് മുരളീധരന്‍

Update: 2021-09-27 08:37 GMT
Advertising

കേരളത്തിന്‍റെ മുഖ്യമന്ത്രി ഹര്‍ത്താല്‍ സംസ്കാരത്തെ വളര്‍ത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഗവര്‍മെന്‍റ് പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ഇന്ന് ഭാരത് ബന്ദ് നടക്കുകയാണ്. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ ഹര്‍തതാല്‍ നടത്തുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരുന്നു. 

'ലോക ടൂറിസം ദിനത്തില്‍  കേരളത്തില്‍  നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നത് വഴി  കേരളത്തിലെ വികസന സങ്കല്‍പങ്ങളുടെ മുഖ്യശത്രുവാകുകയാണ് പിണറായി വിജയന്‍. കോണ്‍ഗ്രസും സി.പി.എമ്മും വളര്‍ത്തിയ ഹര്‍ത്താല്‍ സംസ്കാരമാണ് കേരളത്തിന്‍റെ ടൂറിസം വികസനത്തെ തകര്‍ക്കുന്നത്. ഇരു കൂട്ടരും വികസനത്തിന്‍റെ ശത്രുക്കളാണ്' കേന്ദ്ര മന്ത്രി പറഞ്ഞു. 

ലോകം മുഴുവന്‍ ലോകടൂറിസം ദിനത്തെ ആഘോഷമാക്കുമ്പോള്‍ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഹര്‍ത്താല്‍ ആഘോഷിക്കുകയാണ് എന്നും ഇതിനേക്കാള്‍ വലിയ നാണക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താലിനെക്കുറിച്ച് പുനരാലോചന നടത്തണമെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. 

കേന്ദഗവര്‍മെന്‍റ് പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ ഒന്നാം വാര്‍ഷികത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കേരളം,തമിഴ്നാട്,പഞ്ചാബ്,ഛത്തീസ്ഗഢ്,ജാര്‍ഗണ്ഡ് ,ആന്ധ്രാപ്രദേശ് സര്‍ക്കാറുകള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News