'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!' ; രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി

മാങ്കൂട്ടത്തലിന്റെ സംഘിക്കുട്ടി എന്ന വിളിക്കാണ് മന്ത്രിയുടെ മറുപടി

Update: 2025-10-25 03:49 GMT

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി. 'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!' എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ' പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്... നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടി...' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പറഞ്ഞത്.

Advertising
Advertising

Full View Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News