തീവെട്ടിക്കൊള്ള, ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ?: വി.ടി ബല്‍റാം

"726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറയ്ക്ക് ശരാശരി 33 ലക്ഷം രൂപ"

Update: 2023-04-23 10:17 GMT
Advertising

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ 726 എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

"726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറയ്ക്ക് ശരാശരി 33 ലക്ഷം രൂപ! ഇതെന്ത് തീവെട്ടിക്കൊള്ളയാണ്!!"- എന്നാണ് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാമിന്‍റെ വിമര്‍ശനം. എന്നാല്‍ കേസ് കൊടുക്ക് എന്ന് ഒരാള്‍ കമന്‍റിട്ടപ്പോള്‍ കേസ് കൊടുത്താല്‍ പരിഗണിക്കേണ്ട ലോകായുക്തയൊക്കെ ബിരിയാണി തിന്ന് നടക്കുകയല്ലേ എന്നാണ് ബല്‍റാമിന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിനിടെ ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വരുന്നില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇക്കാര്യമാണ് വി.ടി ബല്‍റാം സൂചിപ്പിച്ചത്.

എഐ ക്യാമറ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കെൽട്രോണിനെ മുൻനിർത്തിയാണ് അഴിമതി. 75 കോടിയുടെ പദ്ധതി എങ്ങനെ 232 കോടിയിലെത്തിയെന്ന് ചെന്നിത്തല ചോദിക്കുന്നു. കെൽട്രോൺ സ്വകാര്യ കമ്പനിയെ കണ്ടെത്തിയത് എങ്ങനെയാണ്? കെൽട്രോൺ എസ്ആര്‍ഐടിക്ക് കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഈ കമ്പനിക്ക് ട്രാഫിക് രംഗത്ത് മുൻപരിചയം ഇല്ല. റോഡ് സുരക്ഷയുടെ മറവിൽ അഴിമതി അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറക്ക് ശരാശരി 33 ലക്ഷം രൂപ! ഇതെന്ത് തീവെട്ടിക്കൊള്ളയാണ്!!

Posted by VT Balram on Saturday, April 22, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News