വടക്കാഞ്ചേരി വെടിക്കെട്ട് അപകടം: ലൈസൻസി കസ്റ്റഡിയിൽ; ഇന്ന് ഫോറൻസിക് പരിശോധന

എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തി ലൈസൻസിക്കും സ്ഥലമുടമയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്

Update: 2023-01-31 01:05 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയും സ്ഥലമുടമയും പൊലീസ് കസ്റ്റഡിയിൽ. ലൈൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരേശൻ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.

എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പുക ഉയരുന്നത് കണ്ട് ഓടിയെത്തി വെള്ളം ഒഴിച്ചുകെടുത്താൻ ശ്രമിച്ച ചേലക്കര സ്വദേശി മണികണ്ഠനാണ് അപകടത്തിൽപെട്ടത്. 

വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. എന്നാൽ, പുക ഉയരുന്നത് കണ്ട് മണികണ്ഠൻ ഓടിയെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ സമീപത്ത് എത്താതിരുന്നതിനാൽ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ വലിയ പ്രകമ്പനം ഉണ്ടായി. സമീപത്തെ വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. ജനൽചില്ലുകളും വാതിലുകളും തകർന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Summary: Vadakkanchery fireworks explosion: Licensee in police custody

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News