വന്ദേഭാരത് പുറപ്പെട്ടു; ഷൊർണൂരിൽ കുടുങ്ങിയ ട്രെയിൻ യാത്ര പുനരാരംഭിച്ചു

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയത്.

Update: 2024-12-04 15:39 GMT

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News