നവകേരള സദസ് അശ്ലീല നാടകം: വി.ഡി സതീശൻ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു

Update: 2023-11-20 07:57 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളെ വഞ്ചിക്കുകയും കബളിക്കുകയും ചെയ്യുന്ന സർക്കാർ അത് മറക്കാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസെന്നും വി.ഡി സതീശൻ വിമർശിച്ചു.

'സംസ്ഥാനം കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. പൊതുമേഖല സ്ഥാപനങ്ങൾ തകർന്നു. അഞ്ച് മാസം മുമ്പ് മന്ത്രിമാർ നടത്തിയ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതികൾ പോലും പരിഹരിക്കപ്പെട്ടില്ല. കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സർക്കാറാണ് കെട്ടുകാഴ്ചകളുമായി മുന്നോട്ട് പോകുന്നത്..'. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിലെ ഒരാളും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒന്നര കോടിയുടെ ബസ് നിയവിരുദ്ധമായി ഓടുകയാണ്. രാജഭരണമാണ് കേരളത്തിൽ നടക്കുന്നത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ-മുഖ്യമന്ത്രി തർക്കമെന്ന നാടകം എപ്പോഴും വരും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News