"പിണക്കം പോലും നാടകം, ഗവർണറുമായി ഒത്തുകളി": വിമർശിച്ച് വിഡി സതീശൻ

ഗവർണറുടെ നടപടി നിയമസഭയോടുള്ള പൂർണമായ അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Update: 2024-01-25 05:52 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണറുടെ നടപടി നിയമസഭയോടുള്ള പൂർണമായ അവഹേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ നടപടിക്രമങ്ങളോടും ഭരണഘടനാ നിർദേശങ്ങളോടും പൂർണമായ അവഗണനയും അവഹേളനവുമാണ് ഗവർണർ നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു. 

"സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഗവണ്മെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യാമായൊരു കേന്ദ്ര വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച്‌ പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്": അദ്ദേഹം പറയുന്നു. 

കേന്ദ്രത്തിനെതിരെ സമരം ചെയ്യാനുള്ള സർക്കാരിന്റെ ക്ഷണം പ്രതിപക്ഷം നിരസിച്ചിരുന്നു. അതിനെ തുടർന്ന് ഒറ്റക്ക് സമരം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, സമരം പൊതുസമ്മേളനമാക്കി മാറ്റിയത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. കൊള്ളപ്പിരിവിലൂടെ നടത്തിയ പരിപാടികളാണ് കേരളീയവും നവകേരള സദസും. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല സർക്കാർ. വാചക കസർത്ത് മാത്രം നടത്തി പൊള്ളയായ കാര്യങ്ങൾ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും സതീശൻ പറഞ്ഞു. 

സർക്കാരും ഗവർണറും തമ്മിൽ നാടകം നടക്കുന്നു. സർക്കാർ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നോ അപ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ എത്താറുണ്ട്. ഇവരുടെ പിണക്കം പോലും രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി തെരുവിൽ പറഞ്ഞതെല്ലാം വെറുതെയാണ് എന്ന് വ്യക്തമായിരിക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News