'കല്ലിടൽ നിർത്തിയത് തൃക്കാക്കരക്കാരെ പേടിച്ച്, ഇ.പി ജയരാജന്റേത് മുൻകൂർ ജാമ്യമെടുക്കൽ; വി.ഡി സതീശൻ

'വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരം തന്നെയാണ് തൃക്കാക്കരയിൽ നടക്കുന്നത്'

Update: 2022-05-08 05:25 GMT
Editor : Lissy P | By : Web Desk

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ.റെയിൽ തന്നെയാണ് മുഖ്യവിഷയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ കെ.റെയിൽ കല്ലിടൽ നിർത്തിയത് തൃക്കാക്കരക്കാരെ പേടിച്ചിട്ടാണെന്നും വി.ഡി.സതീശൻ മീഡിയവണിനോട് പറഞ്ഞു.

'എൽ.ഡി.എഫ് പരാജയപ്പെടും എന്ന് ഇ.പി ജയരാജന് ഉറപ്പായി. ജയരാജന്റെ പ്രസ്താവന മുൻകൂർ ജാമ്യം എടുക്കലാണെന്നും സതീശൻ പറഞ്ഞു. വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരം തന്നെയാണ് തൃക്കാക്കരയിൽ നടക്കുന്നത്. അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഒരു കൊമ്പ് കൂടി എൽ.ഡി.എഫിന് ജനങ്ങൾ നൽകില്ല. എൽ.ഡി.എഫ് നടത്തിയ വികസനത്തിന്റെ ഒരടയാളം പോലും എറണാകുളം ജില്ലയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

'പി.ടിയെക്കാൾ വലിയ ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കും.വിജയം ഉറപ്പാക്കൽ കോൺഗ്രസിലെ പുതിയ നേതൃത്വത്തിന്റെ മാത്രം ഉത്തവാദിത്വം അല്ല. കോൺഗ്രസിലെ എല്ലാ നേതാക്കളും ഒരുമിച്ച് പ്രചരണത്തിനിറങ്ങും. അർധകേഡർ രീതിയിലേക്ക് എത്തുക എന്നത് കോൺഗ്രസിന്റെ ലക്ഷ്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News