മത്സ്യത്തൊഴിലാളികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് പ്രതിപക്ഷനേതാവ്

വലിയതുറയിലെ സിമന്റ് ഗോഡൗണിൽ കഴിയുന്നവർക്കൊപ്പം കേക്ക് മുറിച്ചും കിറ്റ് വിതരണം ചെയ്തുമായിരുന്നു ആഘോഷം

Update: 2022-12-22 01:31 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കേക്ക് മുറിച്ചും കിറ്റ് വിതരണം ചെയ്തുമായിരുന്നു ആഘോഷംനാല് വർഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിൽ കഴിയുകയാണ് ഇരുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.

അവർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് പ്രതിപക്ഷ നേതാവെത്തിയത്. ഗോഡൗണിനുള്ളിലെ ഷെഡുകൾ സന്ദർശിച്ച വി.ഡി സതീശൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കേക്ക് മുറിച്ച് നൽകി. തന്റെ മനസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്നും ഇവരോട് സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.എം വിൻസന്റ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ഇരുപത്തിരണ്ടിന സാധനങ്ങൾ അടങ്ങിയ കിറ്റും മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറി. വലിയ സന്തോഷമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News