'സമരം ചെയ്യുന്നത് നാമമാത്രമായ ആശമാര്‍'; വനിതാ ദിനത്തിലും ആശമാരെ അവഹേളിച്ച് മന്ത്രി വീണാ ജോർജ്

ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയിൽ ഉണ്ട്

Update: 2025-03-08 07:03 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: വനിതാ ദിനത്തിലും ആശമാരെ അവഹേളിച്ച് മന്ത്രി വീണാ ജോർജ്. സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണ്. ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയിൽ ഉണ്ട് . കണക്കെടുത്താൽ 26125 ആശമാരിൽ 25800ലധികം പേരും ഫീൽഡിൽ പ്രവര്‍ത്തനത്തിലാണ്.  ഇവരുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു.സർക്കാരിന് ഇക്കാര്യത്തിൽ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സർക്കാരിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മന്ത്രി എന്തിനാണ് ആശമാരെ നിരന്തരം ആക്ഷേപിക്കുന്നതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനി പറഞ്ഞു. സമരത്തിന്റെ 27-ാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം നടത്താനാണ് തീരുമാനം.

Advertising
Advertising

ആശമാരുടെ സമരം അല്ല രാഷ്ട്രീയ സമരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. ആശാവർക്കർമാരോട് അനുഭാവപൂർവമായ സമീപനം എടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. തുച്ഛമായ തുകയാണ് കേന്ദ്രം നൽകുന്നത്. 12 വർഷത്തിനിടെ ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News