കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് വീണ ജോർജ്

സർക്കാർ ആശുപത്രികളിൽ ഇനിയും പരിശോധന നടത്തും

Update: 2021-12-06 07:42 GMT

അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളിൽ ഇനിയും പരിശോധന നടത്തും. അട്ടപ്പാടിയിലെ ഫീൽഡ് തല പ്രവർത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷനേതാവ് വരുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്താനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു സൂപ്രണ്ടിന്‍റെ വിമർശനം.

അട്ടപ്പാടിയില്‍ പെണ്‍കൂട്ടായ്മ രൂപീകരിക്കും. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുവച്ച് സംസ്ഥാനത്തിന്‍റെ പൊതു വിവരമായി കാണാൻ പാടില്ലല്ലോ എന്നും വീണ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News