വെള്ളാപ്പള്ളി നടേശൻ ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് ഞാൻ അംഗീകരിക്കുന്നില്ല: എ.വിജയരാഘവൻ

വെള്ളാപ്പള്ളി ഒരു വർ​ഗീയവാദിയാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു

Update: 2025-11-22 10:04 GMT

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് താൻ അംഗീകരിക്കുന്നില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട സമുദായ നേതാവാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അത് നമ്മുടെ പൊതുസമൂഹ ധാരണക്ക് എതിരാണെങ്കിൽ വിമർശിക്കും. അതാണ് സിപിഎം ചെയ്യുകയെന്നും വിജയരാഘവൻ പറഞ്ഞു.

പൊതു സാമൂഹ്യനീതിക്ക് എതിരായ നിലപാട് സ്വീകരിക്കുമ്പോൾ സിപിഎം വിമർശിക്കാറുണ്ട്. എന്നാൽ വെള്ളാപ്പള്ളി ഒരു വർഗീയവാദിയാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. എസ്എൻഡിപി കേരളത്തിന്റെ പൊതുസ്വത്താണ്. എസ്എൻഡിപിയെ വേറൊരു തരത്തിലാണ് സാമൂഹ്യമായി തന്നെ വിലയിരുത്തുക. എസ്എൻഡിപിയുടെ രൂപീകരണം വ്യത്യസ്തങ്ങളായ സമുദായങ്ങൾക്കകത്ത് മാറ്റമുണ്ടാകാൻ പ്രചോദനം നൽകിയ പ്രസ്ഥാനമാണെന്നും വിജയരാഘവൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News