വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അഫാന്റെ നില അതീവഗുരുതരം

അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Update: 2025-05-25 08:54 GMT

തിരുവന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം. ശുചിമുറിയിൽ ഉണക്കാനിട്ട തുണി കഴുത്തിൽ കെട്ടിയാണ് ആത്മഹത്യ ശ്രമം നടത്തിയതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പ്രാഥമിക ചികിത്സ നൽകാനായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതിന് മുന്നേയും അഫാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

കടുത്തസുരക്ഷയോട് കൂടയാണ് അഫാനെ താമസിപ്പിച്ചിരുന്നത്. അസാധാരണമായ ചില ശബ്ദം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥനാണ് ആത്മഹത്യാശ്രമം കണ്ടത്

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News