വെണ്ണല വിദ്വേഷ പ്രസംഗ കേസ്; ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍

മതസൗഹാർദം തകർക്കുന്ന രീതിയിൽ താന്‍ പ്രസംഗിച്ചിട്ടില്ലെന്ന് പി.സി ജോര്‍ജ്

Update: 2022-05-23 08:04 GMT

എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍  ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. വസ്തുതകൾ പരിഗണക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് പറഞ്ഞു. 

മതസൗഹാർദം തകർക്കുന്ന രീതിയിൽ താന്‍ പ്രസംഗിച്ചിട്ടില്ല.  വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്.  കേസില്‍ തന്‍റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയില്‍ പറഞ്ഞു.  ഹരജി കോടതി ഇന്ന് പരിഗണിക്കും.  നിലവിൽ പി.സി.ജോർജ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് ദിവസമായി പി സി ജോർജിനെ തിരയുകയാണെന്നും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

Advertising
Advertising

അതേസമയം വെണ്ണലയിലെ പ്രസംഗം  പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും സാന്നിധ്യത്തിൽ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. ജാമ്യം ലഭിച്ചിട്ടും പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News