എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി തിങ്കളാഴ്ച
സിബിഐ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഇതിനെതിരെയാണ് കുടുംബം അപ്പീൽ നൽകിയത്.
Update: 2025-02-28 14:49 GMT
കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി തിങ്കളാഴ്ച. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയുടെ ഹരജിയിൽ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹരജി നൽകിയത്. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഇതിനെതിരെയാണ് കുടുംബം അപ്പീൽ നൽകിയത്. നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണ് എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.