പാറശ്ശാല ഷാരോൺ വധം: ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

ഗ്രീഷ്മയ്ക്കു പരമാവധി ശിക്ഷ കിട്ടിയാൽ മതിയെന്നും അമ്മ സിന്ധുവിനെതിരെ നിലവിൽ നിയമനടപടിക്കില്ലെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൻ രാജ് 'മീഡിയവണി'നോട് പറഞ്ഞു

Update: 2025-01-18 06:42 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഇന്ന് വിധി പറയാൻ സാധ്യതയില്ല. 11 മണിക്ക് ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനും പ്രതിഭാഗവും വാദം അവതരിപ്പിക്കും. അടുത്ത ദിവസമാകും വിധി പറയുകയെന്നാണു സൂചന.

ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൻ രാജ് 'മീഡിയവണി'നോട് പറഞ്ഞു. അമ്മ സിന്ധുവിനെതിരെ നിലവിൽ നിയമനടപടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കുമെന്ന് അച്ഛൻ പറഞ്ഞത് വിഷമം കൊണ്ടാണെന്നും ഗ്രീഷ്മയ്ക്കു പരമാവധി ശിക്ഷ കിട്ടിയാൽ മതിയെന്നും ഷിമോൻ പറഞ്ഞു.

കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടതിൽ വിഷമമുണ്ടെന്നും കുറ്റവിമുക്ത ആക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛൻ ജയരാജ് 'മീഡിയവണി'നോട് പറഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടണം. അത്രയ്ക്കു ദുഷ്ടത്തരമാണു കാണിച്ചത്. ഞങ്ങളുടെ കണ്ണീരിന് വില വേണമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിർമൽകുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അ്രമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ഇന്ന് ആവശ്യപ്പെടും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിക്കും.

Summary: Verdict unlikely to be delivered today in Parassala Sharon Raj murder case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News