റാപ്പര്‍ വേടനെ ആദരിച്ച് വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി
കോണ്‍ഗ്രസ് നേതാവായ ടി.എൻ പ്രതാപന്‍റെ വീട്ടില്‍ വെച്ചായിരുന്നു ആദരിച്ചത്
Update: 2025-07-02 06:17 GMT
തൃശൂര്‍: റാപ്പര്‍ വേടനെ ആദരിച്ച് തോൾ തിരു മാവളവൻ എംപി നേതൃത്വം നൽകുന്ന വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി. മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എൻ പ്രതാപന്‍റെ വീട്ടില്‍ വെച്ചാണ് വേടനെ ആദരിച്ചത്.പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര വേടനെ ഷാള്‍ അണിയിച്ചു.
ടി.എന്‍ പ്രതാപനനൊപ്പം കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനൂപിനെയും പാര്‍ട്ടി ആദരിച്ചു.