Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊല്ലം: ഇഡി ഉദ്യോഗസ്ഥർ പ്രതികളായ വിജിലൻസ് കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ ഷില്ലോങ്ങിലേക്കും ഡെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനെ ശ്രീനഗറിലേക്കും സ്ഥലം മാറ്റി. ഇഡിയുടെ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലം മാറ്റം. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. ഇഡി ഡയറക്ടറേറ്റ് ആണ് ഉത്തരവ് ഇറക്കിയത്.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ അനീഷ് ബാബുവിൻ്റെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. ശേഖര്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടിയിരുന്നു.