ആർടിഒ ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മൂന്ന് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

റിപ്പോർട്ട് വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനയുണ്ടാകും.

Update: 2021-11-27 11:31 GMT
Editor : abs | By : Web Desk
Advertising

സംസ്ഥാനത്തെ ആർടിഒ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിടികൂടി. ഇത് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനിനായി ഏജന്റുമാർ കൊണ്ടുവന്നതാണെന്നാണ് സംശയം. ഓപ്പറേഷൻ സ്പീഡ് ചെക്ക് എന്ന പേരിലായിരുന്നു പരിശോധന.

വിജിലൻസിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് നാലര മുതലാണ് ആർടിഒ ഓഫിസുകളിൽ നടത്തിയത്. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓഫിസുകളിൽ ഏജന്റുമാരെ സംശയാസ്പദമായ രീതിയിലും കണ്ടെത്തി. ഓഫിസ് സമയം അവസാനിക്കുന്ന വൈകുന്നേരങ്ങളിൽ ഏജന്റുമാർ സ്ഥിരം എത്തുന്നുണ്ട് ഇത് അന്വേഷിക്കും. 

അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കത്ത് ലഭിച്ചിട്ടും പല ഓഫിസുകളും നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ നടപടിക്കും ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച് പൂർണമായ റിപ്പോർട്ട് വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനയുണ്ടാകും.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News