വിദേശത്താണ്, പൊലീസിനു മുന്നില്‍ ഹാജരാകാമെന്ന് വിജയ് ബാബു

ഈ മാസം 18നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്

Update: 2022-05-02 11:25 GMT

കൊച്ചി: പീഡന കേസിൽ പൊലീസിന് മുന്നിൽ ഹാജരാകാമെന്ന് വിജയ് ബാബു. വിദേശത്താണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വിജയ് ബാബു ഇ-മെയിൽ അയച്ചു. ഈ മാസം 18നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസില്‍ സാക്ഷികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പീഡനം നടന്ന സ്ഥലങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും.പീഡനം നടന്ന അഞ്ചു സ്ഥലങ്ങളിലും പൊലീസ് ആദ്യഘട്ട തെളിവെടുപ്പും തെളിവ് ശേഖരണവും നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്. സി സി ടിവി ദൃശ്യങ്ങൾ അടക്കമുള്ള കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. വിദേശത്തുള്ള വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകാത്തതാണ് പ്രധാന പ്രതിസന്ധി. ഇയാളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Advertising
Advertising

വിജയ് ബാബുവിന്‍റെ പനമ്പിള്ളി നഗറിലെ വസതിയിൽ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തിയിരുന്നു. ഇന്നലെ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗം വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ഐ. സി.സിയുടെ റിപ്പോർട്ടിന്‍റെയും വിജയ് ബാബു നൽകിയ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News