സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താൻ ശ്രമം; മലപ്പുറം ലീഗിന് പതിച്ചുനൽകിയിട്ടില്ല: എ. വിജയരാഘവൻ

ഹിന്ദുത്വ വർഗീയതക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടുകൾ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

Update: 2024-10-02 10:26 GMT

മലപ്പുറം: സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. മുസ്‌ലിം ലീഗ് നേതാക്കൾ സമുദായത്തിനകത്ത് ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്. ജമാഅത്ത്-വെൽഫെയർ-എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറം ലീഗിന് പതിച്ചുനൽകിയിട്ടില്ല. തങ്ങളെല്ലാം മലപ്പുറം ജില്ലക്കാരാണ്. മലപ്പുറത്തെ മഹാഭൂരിപക്ഷവും മതനിരപേക്ഷ നിലപാടുള്ളവരാണെന്നും വിജയരാഘവൻ പറഞ്ഞു.

ഹിന്ദുത്വ വർഗീയതക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടുകൾ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോൾ ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Advertising
Advertising

പി.വി അൻവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കയ്യിലെ ചട്ടുകമായി മാറി. അദ്ദേഹം പുതിയ പാർട്ടി ഉണ്ടാക്കിയാൽ സിപിഎമ്മിന് ഭയമില്ല. യുഡിഎഫിന് ഗുണമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ അൻവർ നടത്തുന്നത്. നിലമ്പൂർ കുഞ്ഞാലിയുടെ നാടാണ്, അൻവറിന്റേതല്ല. അൻവർ തങ്ങൾ ഭയപ്പെടാൻ മാത്രമുള്ള ആളല്ലെന്നും വിജയരാഘവൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News