വിൻ സിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്; നിയമനടപടിക്കില്ലെന്ന് കുടുംബം

സഹകരിക്കാൻ താൽപര്യമില്ലെന്ന് വിൻസിയുടെ അച്ഛൻ എക്‌സൈസിനെ അറിയിച്ചു

Update: 2025-04-18 03:34 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ മറ്റ് നിയമനടപടികളിലേക്കില്ലെന്ന് നടി വിന്‍ സി  അലോഷ്യസിന്‍റെ കുടുംബം.വിന്‍ സിയുടെ വെളിപ്പെടുത്തലില്‍  മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടിയിരുന്നു.എന്നാല്‍ സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് വിൻസിയുടെ അച്ഛന്‍ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

അതേസമയം, വിൻ സി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്. പരിശോധനക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ഷൈൻ എത്തിയത് കൊച്ചിയിലെ മറ്റൊരു ആഡംബര ഹോട്ടലിലാണ്. ഇന്ന് പുലർച്ചയോടെ അവിടെ നിന്നും മടങ്ങി.ഷൈന്‍ തിരിച്ചെത്തിയാൽ മൊഴിയെടുക്കാമെന്ന നിലപാടിലാണ് പൊലീസ്.

Advertising
Advertising

കഴിഞ്ഞദിവസം ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടി രക്ഷപ്പെട്ടത്. താൻ ഒളിവിലല്ലെന്ന് സൂചിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഇന്നലെ കൊച്ചിയിലെ ഷൈൻ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ലഹരി ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോ പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതിനിടെ നടൻ ഷൈന്‍ ടോം ചാക്കോക്കെതിരെ പൊലീസ് തല്‍ക്കാലം കേസെടുത്തേക്കില്ല. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തല്‍ക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദദീകരണം തേടും.

സിനിമ സെറ്റില്‍ ഒരു നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News