വിഴിഞ്ഞം സമരത്തിന്റെ ഗതിമാറ്റിയത് പൊലീസ് സ്റ്റേഷൻ ആക്രമണം; വികാരിയുടെ വർഗീയ പരാമർശം തിരിച്ചടിയായി

കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്

Update: 2022-12-07 02:17 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതും പൊലീസുകാരെ മർിച്ചതുമാണ് തുറമുഖ വിരുദ്ധ സമരത്തിന്റെ ഗതിനിർണയിച്ചത്. അതുവരെ പ്രതിരോധത്തിലായിരുന്ന സർക്കാർ പിന്നീട് ശക്തമായി സമരക്കാരെ കടന്നാക്രമിച്ചു. സമര നേതാവായ വികാരിയുടെ വർഗീയ പരാമർശം കൂടിയായതോടെ പൊതു സമൂഹവും സമരത്തിന് എതിരായി. കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് സർക്കാർ വച്ച നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചും പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും അനുവദിക്കാതെയായിരുന്നു സമരം. അക്രമം അതിര് കടന്നതോടെ സമരസമിതിയെ പൊതുസമൂഹത്തിന് മുന്നിൽ കുറ്റക്കാരായി സർക്കാരും സിപിഎം ചിത്രീകരിച്ചു. സമരത്തിൻറെ ഉദ്ദേശ്യം എന്തെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും സംശയത്തോടെയുള്ള ചോദ്യവും പൊതുസമൂഹത്തി്ൽ സമരസമിതിക്കെതിരായ വികാരങ്ങളായി മാറി. ഇതോടെ പ്രതിരോധത്തിലായിരുന്ന സർക്കാർ പ്രത്യാക്രമണത്തിന്റെ പാതയിലേക്ക് നീങ്ങി.

പൊതുസമൂഹത്തിനു മുന്നിൽ സമരക്കാർ ഒറ്റപ്പെട്ടു. സാമുദായിക ചേരിതിരിവിന് ബോധപൂർവമായ ശ്രമം ഉണ്ടായി എന്ന ആശങ്കകളും ശക്തമായി. തിയോഡേഷ്യസ് ഡിക്രൂസ് എന്ന സമരസമിതി നേതാവിന്റെ തീവ്രവാദ പരാമർശം കൂടിയായതോടെ സമരക്കാർക്ക് നിൽക്കക്കള്ളിയില്ലാതായി. അവസരം മുതലാക്കിയ സർക്കാരും സി.പി.എമ്മും സമരക്കാർക്കെതിരേ ആഞ്ഞടിച്ചു.

കേന്ദ്രസേനയെ സുരക്ഷാ ചുമതല ഏൽപ്പിക്കണമെന്ന അദാനി പോർട്ടിന്റെ വാദത്തിന് സർക്കാർ സമ്മതം കൂടിയതോടെ സമരക്കാർ വീണ്ടും പ്രതിരോധത്തിലായി. കർദിനാൾ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഇടപെടലും നിർണായകമായി. സർക്കാരിലും ലത്തീൻ സഭയിലും ഒരുപോലെ സ്വാധീനമുള്ള കാതോലിക്കാബാവ സമവായ നീക്കങ്ങൾക്ക് മുൻകൈയെടുത്തു. ഒടുവിൽ സർക്കാർ നേരത്തെ നൽകിയ വാഗ്ദാനങ്ങളിൽ അധികമായി ഒന്നും ലഭിക്കാതെ സർക്കാരിന് മുന്നിൽ അയയാൻ സമരസമിതി നിർബന്ധമാക്കുകയായിരുന്നു. വാഗ്ദാനങ്ങളുടെ പൂർത്തീകരണവും അതിന്റെ വേഗവും ആകും ഇനി നിർണായക്കുക.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News