'എട്ടും പൊട്ടും തിരിയാത്ത മന്ത്രിമാർ വന്നാൽ ഇങ്ങനെയിരിക്കുമെന്നാണ് പൊട്ടനായ മണി പറയുന്നേ'; അധിക്ഷേപവുമായി വി.കെ ശ്രീകണ്ഠന്‍ എം.പി

ബഫർ സോൺ വിഷയത്തിൽ അട്ടപ്പാടി മുക്കാലിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്ഠൻ എം.പി.

Update: 2023-01-06 12:17 GMT
Advertising

പാലക്കാട്: എം.എം.മണിയെ പൊട്ടനെന്ന് വിളിച്ച് അധിഷേപിച്ച് പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠൻ എം.പി. ബഫർ സോൺ വിഷയത്തിൽ അട്ടപ്പാടി മുക്കാലിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്ഠൻ എം.പി.

വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ വാക്കുകള്‍ ഇങ്ങനെ

''പ്രകൃതി ദുരന്തമുണ്ടായത് ഈ ബഫര്‍ സോണ്‍ ഇല്ലാത്തതിന്‍റെ കുറവാണെന്നാ... ആ എം.എം മണി അവിടിരുന്ന ചിരിക്ക്യാണ്. ഞാന്‍ തുറന്നുവിട്ട ഡാം ഈ സര്‍ക്കാരിന്‍റെ മന്ത്രിക്ക് കാണാനേയില്ലെന്നാ പറയണത്. പുള്ളി തുറന്നുവിട്ട ഡാമാണ്. ആര് മണി തുറന്ന് വിട്ടത്. അതിപ്പഴത്തെ മന്ത്രിമാര്‍ക്ക്, എട്ടും പൊട്ടും തിരിയാത്ത മന്ത്രിമാര് വന്നാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പൊട്ടനായ മണി പറയണത്. നിങ്ങള് ഒന്നാലോചിച്ചു നോക്ക്... നമ്മളെ ഈ വഴിക്കാക്കിയ ആശാനാണ്. അദ്ദേഹം ഈ നാടു മുഴുവനുമുള്ള ഡാം തുറന്നുവിട്ട്, അനിയന്ത്രിതമായി വെള്ളം വന്ന് വീടും സ്ഥലവും കൃഷിയും എല്ലാം നശിച്ചു...''

Full View
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News