റസാഖ് പയമ്പ്രോട്ടിന്റെ മരണം: പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്. ജോയി

സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

Update: 2023-05-27 07:24 GMT

പുളിക്കൽ: ഇടത് സഹയാത്രികനായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിനിടയാക്കിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി. സംഭവത്തിൽ സിപിഎം ഏരിയ ലോക്കൽ സെക്രട്ടറിമാരെയും പ്രതി ചേർക്കണമെന്നും പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും വി.എസ്. ജോയി ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. മാർച്ചിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.


Full View

VS Joy wants to file a murder case against Pulikal panchayat president in the death of Razak Payambrot.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News