മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിക്കുകയാണ് ചെയ്തത്, എ.കെ.ബാലൻ അത് വളച്ചൊടിച്ചു: വി.ടി.ബൽറാം

എ.കെ.ബാലനെന്ന മുതിർന്ന നേതാവിനെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും വി.ടി.ബൽറാം പറഞ്ഞു.

Update: 2023-07-26 07:41 GMT

പാലക്കാട്: മൈക്ക് തകരാറായ സംഭവത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ പരാമർശം തീർത്തും ദൗർഭാഗ്യകരമെന്ന് വി.ടി.ബൽറാം. പ്രവർത്തകരുടെ മുദ്രാവാക്യം വിളി ചടങ്ങിനെ അലങ്കോലപ്പെടുത്തും എന്ന ഘട്ടം എത്തിയപ്പോഴാണ് മുതിർന്ന നേതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തകരെ നിശബ്ദരാക്കിയത്. പോസിറ്റീവായ ഇടപെടലിനെയാണ് എ.കെ.ബാലൻ വളച്ചൊടിച്ചതെന്നും വി.ടി.ബൽറാം മീഡിയവണിനോട് പറഞ്ഞു. 

'എ.കെ.ബാലനെന്ന മുതിർന്ന നേതാവിനെ ഓർത്ത് എനിക്ക് സഹതാപം തോന്നുന്നു. അങ്ങേയറ്റം ഹീനമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിക്കുകയാണ് ചെയ്തത്. മൈക്ക് ഓപ്പറേറ്റർക്കെതിരെ നടപടി എടുത്തതിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ മറയ്ക്കാൻ വേണ്ടിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നതെങ്കിൽ അത് ബാലനെ പോലൊരു നേതാവിന് ചേർന്നതല്ല'- വി.ടി.ബൽറാം പറഞ്ഞു.   

Advertising
Advertising

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടയിൽ വി.ടി.ബൽറാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളി ഉണ്ടായതും മൈക്ക് തകരാറിലായതുമെന്നാണ് എ.കെ.ബാലന്റെ ആരോപണം. പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ.ബാലൻ ആരോപിച്ചു. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മൈക്ക് തകരാറായ സംഭവത്തിൽ കോണ്‍ഗ്രസ് സത്യാവസ്ഥ വ്യക്തമാക്കണമെന്നും എ.കെ.ബാലൻ പറഞ്ഞു.  

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News