'മതിലിടിയുന്നത് വീഡിയോയിലെല്ലാം കണ്ടിട്ടുണ്ട്..അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടി'; കണ്ണൂരിൽ മതിലിടിഞ്ഞു വീണു, വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥികളുടെ മുന്നിലേക്കാണ് മതില്‍ ഇടിഞ്ഞത്

Update: 2024-07-18 08:21 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കണ്ണൂരിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിൽ ഇടിഞ്ഞുവീണത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥികളാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.

മതിൽ ഇടിയുന്ന ശബ്ദം കേട്ട് വിദ്യാർഥികൾക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മണ്ണ് ഇടിയുന്നതിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ റോഡിന്റെ അപ്പുറത്തേക്ക് ഓടി മാറുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനി മാധ്യമങ്ങളോട് പറഞ്ഞു. മതിലിടിയുന്നത് വീഡിയോയിലെല്ലാം കണ്ടിട്ടുണ്ട്..അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടുകയായിരുന്നുവെന്നും വിദ്യാർഥിനി പറയുന്നു. ഓടി മാറുന്നതിനിടെ റോഡിലൂടെ മറ്റുവാഹനങ്ങൾ വരാതിരുന്നതും ഭാഗ്യമായെന്നും വിദ്യാർഥി പറയുന്നു. മതിലിടിഞ്ഞുവീണത് വീട്ടിലുള്ളവരോട് പറഞ്ഞിരുന്നുവെങ്കിലും സ്കൂളിലെത്തി അധ്യാപകര്‍ വീഡിയോ കാണിച്ചുകൊടുത്തപ്പോഴാണ് അതിന്‍റെ ഭീകരത കുട്ടികള്‍ അറിയുന്നത്.

Advertising
Advertising

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  കണ്ണൂരിന് പുറമെ വയനാട് ജില്ലയിലും ഇന്ന് റെഡ് അലർട്ടാണ്.കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച്  അലര്‍ട്ടും  തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം വന്‍നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Full View


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News