സ്വർണക്കപ്പിന് കൊല്ലത്ത് ആവേശോജ്ജ്വല സ്വീകരണം

വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഘോഷയാത്രയായാണ് കപ്പ് പ്രധാന വേദിയായ ആശ്രാമം മൈതാനിയിൽ എത്തിച്ചത്

Update: 2024-01-04 01:22 GMT

സ്വർണക്കപ്പ്  വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പിന് കൊല്ലത്ത് ആവേശോജ്ജ്വല സ്വീകരണം. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഘോഷയാത്രയായാണ് കപ്പ് പ്രധാന വേദിയായ ആശ്രാമം മൈതാനിയിൽ എത്തിച്ചത്.

നൂറ്റിപ്പതിനേഴര പവന്‍റെ തലയെടുപ്പോടെയാണ് ഈ വരവ്..കഴിഞ്ഞ തവണ കലാകിരീടം ചൂടിയ കോഴിക്കോട്ട് നിന്ന് പുതിയ ജേതാക്കളെ തേടി കൊല്ലത്തേയ്ക്ക്.. സ്വർണക്കപ്പുമായുള്ള ഘോഷയാത്രയെ റോഡിനിരുവശവും നിന്ന് വരവേറ്റു കൊല്ലത്തെ കലാപ്രേമികൾ..

സ്വർണക്കപ്പ് ആശ്രാമത്തെ പ്രധാന വേദിയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇക്കൊല്ലം സ്വർണക്കപ്പ് വിട്ടുകൊടുക്കില്ലെന്ന് കൊല്ലത്തുകാർ..

കൊല്ലത്തു പതിനഞ്ചു വർഷത്തിന് ശേഷം വിരുന്നെത്തിയ കൗമാര കലാമേള കളറാകുമെന്നതിന്, കൊല്ലത്തുകാരായ കലാപ്രേമികൾ തന്നെ സാക്ഷ്യം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News