നേരം വെളുത്തപ്പോൾ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളത്തിന് പാൽനിറം; സംഭവം പത്തനംതിട്ട അതുമ്പംകുളത്ത്

ദൂരസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ദൈനംദിന ആവശ്യത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്

Update: 2025-04-05 02:04 GMT
Editor : Jaisy Thomas | By : Web Desk

പത്തനംതിട്ട: പെട്ടെന്നുണ്ടായ പ്രതിഭാസത്തിൽ കിണർ വെള്ളം പൂർണമായും നിറം മാറിയതിന്‍റെ ആശങ്കയിലാണ് പത്തനംതിട്ട അതുമ്പംകുളത്തുകാർ . 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറുകയായിരുന്നു. കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാർ.

കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്‍റെ നിറമാണിത്. ഇപ്പോൾ പാൽ നിറമാണ് ഇവിടുത്തെ വെള്ളത്തിന്. വെള്ളത്തിന്‍റെ നിറം മാറിയതിന്‍റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും. മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളം നിറം മാറാൻ സാധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല.

Advertising
Advertising

ദൂരസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വെള്ളമാണ് ദൈനംദിന ആവശ്യത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്നാണ് പഞ്ചായത്ത് മെമ്പർ രഞ്ജു പറയുന്നത്. ഇതിന്‍റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്തെ വേനലിലും വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. ഈ കിണർ ഉപയോഗശൂന്യമായാൽ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങൾ പഞ്ചായത്ത്‌ അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News