വയനാട്ടിലെ കോൺഗ്രസ്‌ നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടം മരിച്ച നിലയിൽ

വീടിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Update: 2025-09-12 07:30 GMT
Editor : Lissy P | By : Web Desk

വയനാട്: മുള്ളൻകൊല്ലിയിലെ കോൺഗ്രസ്‌ നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടെത്തി.വീടിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചൻ ജോസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഈ മാസം 17നാണ് തങ്കച്ചന്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്കച്ചനെ വിട്ടയക്കുകയും മറ്റൊരു പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

തനിക്കെതിരെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് തങ്കച്ചന്‍ ആരോപിച്ചിരുന്നത്.തങ്കച്ചന്‍ ആരോപണമുന്നയിച്ച ഒരാളായിരുന്നു മരിച്ച ജോസ് നെല്ലേടത്ത്.  ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News