വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്; കള്ളാടി - മേപ്പാടി പാതക്ക് മുഖ്യമന്ത്രി തുടക്കമിടും

താമരശ്ശേരി ചുരത്തിന് ബദലായ പാത നാളുകൾ നീണ്ട യാത്രാ ദുരിതത്തിന് അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

Update: 2025-08-31 01:13 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്:  ആനയ്ക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ പദ്ധതിയെ ഉറ്റുനോക്കുന്നത്.

നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം.തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിൻ്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News