Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ആലപ്പുഴ: സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വി.എസിന്റെ വിയോഗം വലിയ നഷ്ടമാണ് സമൂഹത്തിനുണ്ടാക്കിയത്. കിനാലൂർ സമരകാലത്ത് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്നും പരിസ്ഥിതി വിഷയങ്ങളിൽ വി.എസ് മികച്ച ഇടപെടൽ നടത്തിയെന്നും റസാഖ് പാലേരി പറഞ്ഞു.