ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാൻ അനുവദിക്കില്ല; ആർഎസ്എസ് സമ്മേളനത്തിൽ നിന്ന് വിസിമാർ വിട്ടുനിൽക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഗവർണറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടകളുടെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു

Update: 2025-07-25 16:01 GMT

തിരുവനന്തപുരം: ആർഎസ്എസ് നാളെ മുതൽ നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാല വിസിമാർ പങ്കെടുക്കുമെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണെന്നും ഗവർണറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടകളുടെ ഭാഗമാണിതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു.

ഇത് അംഗീകാരിക്കാൻ കഴിയില്ല. വിസിമാർ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഫ്രറ്റേണിറ്റി പറഞ്ഞു. കണ്ണൂർ, കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി, കേരള, കാലിക്കറ്റ്, കുഫോസ് സർവകലാശാലകളിലെ വിസിമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആർഎസ്എസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സർവകലാശാലകളിലും വിദ്യാഭ്യാസ മേഖലയാകെയും സംഘ്പരിവാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വവത്ക്കരണ ശ്രമങ്ങളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചെറുത്തുതോൽപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News