കെ റെയിലിനെതിരെയുള്ള സമരത്തെ വർഗീയ ചാപ്പ കുത്തി തകർക്കാൻ കഴിയില്ലെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി

സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന മുദ്രാവാക്യവുമായി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2022-01-11 01:41 GMT

കെ റെയിലിനെതിരെയുള്ള സമരത്തെ വർഗീയ ചാപ്പ കുത്തി തകർക്കാൻ കഴിയില്ലെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രട്ടറി റസാഖ് പാലേരി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന മുദ്രാവാക്യവുമായി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോയാൽ പിണറായി വിജയന് നന്ദിഗ്രാം പദ്ധതി നടപ്പാക്കാൻ നോക്കിയ ബുദ്ധദേവ് ഭട്ടാചാര്യയുടെ അവസ്ഥയുണ്ടാകുമെന്ന് റസാഖ് പാലേരി പറഞ്ഞു. വർഗീയമായി ചേരി തിരിവ് ഉണ്ടാക്കുന്ന തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു പഠിച്ചതാണ്. കെ റയിൽ കേരളത്തിന് വേണ്ട എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി തൃശൂർ ജില്ല പ്രസിഡന്‍റ് എം.കെ അസ്‌ലം നയിച്ച രണ്ട് ദിവസത്തെ പ്രതിഷേധ ജാഥ തൃശൂരിൽ അവസാനിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News