പൊതുവിടങ്ങളിൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ്; എന്താണ് 'ജ്യൂസ് ജാക്കിങ്'?

സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന 'മാല്‍വെയര്‍ കേബിളുകള്‍' ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ് പോയന്‍റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്

Update: 2025-10-17 04:30 GMT
Editor : Jaisy Thomas | By : Web Desk

Representation Image

തിരുവനന്തപുരം: പൊതുവിടങ്ങളിൽ നിന്ന് മൊബൈൽ ഫോൺ ചാര്‍ജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിപ്പുമായി കേരള പൊലീസ്. ‘ജ്യൂസ് ജാക്കിങ്’ എന്ന പേരിലാണ് ഈ സൈബർ തട്ടിപ്പ് അറിയപ്പെടുന്നത്. പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം എന്നാണ് പൊലീസ് മീഡിയ സെൻ്റർ മുന്നറിയിപ്പ് നൽകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് 'ജ്യൂസ് ജാക്കിങ്'.

Advertising
Advertising

സാധാരണ ചാര്‍ജിങ് കേബിള്‍ പോലെ തോന്നിക്കുന്ന 'മാല്‍വെയര്‍ കേബിളുകള്‍' ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ് പോയന്‍റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.

ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.

  • പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
  • പവര്‍ ബാങ്ക് ഉപയോഗിക്കുക
  • യുഎസ്ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക. കൂടാതെ പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.
  • പൊതുജനങ്ങളില്‍ ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതിനാല്‍, പൊതു ചാര്‍ജിങ് പോയന്‍റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുക
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News