'വഖഫ് ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം, ഭരണഘടനയുടെ പല വകുപ്പുകൾക്കും എതിര്'; ഇ.ടി മുഹമ്മദ് ബഷീർ എം.പി

'എല്ലാ അധികാരങ്ങളും സർക്കാറിൽ നിക്ഷിപ്തമാകും'

Update: 2025-04-02 06:35 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.ബില്ലിനെതിരെ ശക്‌തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ബില്ല് ഭരണഘടന വിരുദ്ധമെന്ന് നേരത്തെ പറഞ്ഞിരുന്നു.ജെപിസിയിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ മാനിച്ചില്ല.ജെപിസിയിൽ പോയിട്ടും ബില്ലിൽ മാറ്റമില്ല.  വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കും. ബില്ല് നടപ്പിലായാൽ ബിജെപി സർക്കാരിന് മുതൽകൂട്ടാകും. നിയമം നടപ്പിലായാൽ വഖഫ് ബോർഡ് നോക്കുകുത്തിയാകും. എല്ലാ അധികാരങ്ങളും സർക്കാരിൽ നിക്ഷിപ്തമാകും.ബില്ല് ഇന്ത്യൻ ഭരണഘടനയുടെ പല വകുപ്പുകൾക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്‍ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. വഖഫ് സ്വത്ത് കൈയ്യേറാൻ അവസരമൊരുക്കുന്ന നിയമനിർമാണത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു . വഖഫ് ബില്ലിനെതിരെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പ്രതികരിച്ചു. ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ ജനാധിപത്യ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News