കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്, ലീഗില്ലെങ്കില്‍ കേരളത്തിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

Update: 2022-01-19 10:39 GMT

കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഇ.പി ജയരാജന്‍. കേരളത്തല്‍ കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.

കോൺഗ്രസിൽ മത നിരപേക്ഷത ഇല്ലെന്നും കോൺഗ്രസാണ് വർഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയർത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News