കൊല്ലത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു

Update: 2023-10-23 17:58 GMT

Representative image

കൊല്ലം: കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മതിലിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതിൽ ആമിന (45) ആണ് മരിച്ചത്. വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

അഗ്നി സുരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്(തിങ്കള്‍) പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ നഗര-തീരദേശ- മലയോര മേഖലകളിലെല്ലാം ശക്തമായ മഴയാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News