താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു

ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്

Update: 2022-08-19 06:13 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: താമരശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരിച്ചു. താമരശ്ശേരി ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടമുണ്ടായത്.

കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പർ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News